Friday, November 4, 2016

ചില പ്രവാസ ചിന്തകള്‍ !.


നാടും വീടും വിട്ടു പ്രവാസജീവിതം നയിക്കാന്‍ നാടുകടന്നവരാണ് നാം പ്രവാസികള്‍. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന തിരക്കില്‍ കൂടെയുള്ളവരില്‍ പലരും നമ്മെ വിട്ടു പോയി.ദീര്‍ഘകാലം പ്രവാസം നയിച്ചിട്ടും കടവും കുറെ രോഗവുമായി ആര്‍ക്കും വേണ്ടാത്ത പ്രായത്തില്‍ പ്രവാസജീവിതമുപേക്ഷിച്ചു നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ഒഴിഞ്ഞ കീശയും ക്ഷയിച്ച ആരോഗ്യവും, രോഗം കവര്‍ന്ന വാര്‍ധക്യവും മാത്രമാണ് ഒരു ശരാശരി പ്രവാസിയുടെ സമ്പാദ്യം !!.
പത്തും ഇരുപതും വര്ഷം പ്രവാസത്തില്‍ തളച്ചജീവിതത്തിന്‍റെ നേട്ടം എന്ത് എന്ന് എല്ലാം കഴിഞ്ഞു ഉമ്മറകോലായില്‍ കാലും നീട്ടിയിരുന്നു ചിന്തിക്കുമ്പോള്‍ നഷ്ടങ്ങളുടെ ഓര്‍മ്മയല്ലാതെ  എന്തുണ്ട് പ്രവാസിക്ക്!.?

Thursday, October 20, 2016

ദി കാര്‍ !! റീ ലോഡ് വേര്‍ഷന്‍ !.


പ്രവാസത്തില്‍ വീണുകിട്ടിയ ഒരവധിക്കാലത്തില്‍ ഞാനും കൂട്ടുകാരനും കൂടി ഒരിക്കല്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അത്യാവശ്യം സ്പീഡ് ഉണ്ട്. അതിനേക്കാള്‍ വേഗത്തില്‍ ഡ്രൈവിംഗ് സ്കൂളിന്റെ L ബോര്‍ഡ് വെച്ച് ഒരു കാര്‍ ഓവര്‍ടെയ്ക് ചെയ്തു കടന്നു പോയി.
"ലൈസന്‍സ് കിട്ടുന്നതിനു മുമ്പേ ഇത്രക്ക് അഹങ്കാരം ,ഇനി അത് കിട്ടിക്കഴിഞ്ഞാല്‍ എന്താവും sthithi ? എന്‍റെ കാര്‍ പിറകിലാക്കിയതിന്‍റെ ദേഷ്യം ഞാന്‍ മുറുമുറുപ്പില്‍ തീര്‍ത്തു .
ഞങ്ങളിപ്പോള്‍ ഒരു വയലിനു നടുവിലൂടെയുള്ള റോഡില്‍ കൂടിയാണ് യാത്ര.തൊട്ടു മുന്നിലായി ആ കാറും. പെട്ടന്നു എന്തോ പറഞ്ഞു മുന്നോട്ടു നോക്കിയപ്പോള്‍ കാര്‍ കാണുന്നില്ല."ഇതെന്തു മാജിക്ക്"? ഞാന്‍ അവനോട് ചോദിച്ചു.സംഗതി ശരിയാണല്ലോ, അവനും അതിശയിച്ചു.കാര്‍ അല്‍പ്പം സ്പീഡ് കുറച്ചു ഞങ്ങളാ കാറിനെ തിരഞ്ഞു .
പെട്ടന്നാണ് അത് കണ്ടത്.നല്ല സ്പീഡില്‍ പോയ കാര്‍ വയലിലേക്ക് ചാടിയിരിക്കുന്നു. നിലവിളി ശബ്ദം ഇടൂ എന്ന് ആരോ ഉറക്കെ പറയുന്നപോലെ. എന്നിലെ രക്ഷകന്‍ സടകുടഞ്ഞെഴുന്നേറ്റു, കാര്‍ സൈഡിലേക്ക് ഒതുക്കി നിര്‍ത്തി.

Monday, May 9, 2016

അഭയ , ചേകനൂര്‍ .......പിന്നെ ജിഷയും ?


അഭയ, സുകുമാരക്കുറുപ്പ്, ചേകനൂര്‍ ,കേസുകളെ പോലെ ജിഷയുടെ കൊലപാതകവും, ഉത്തരമില്ലാത്ത ചോദ്യമാവുകയാണോ ? . വേണ്ടത്ര ടെക്നോളജി വികസിച്ചിട്ടില്ലാത്ത കാലത്താണ് തുമ്പില്ലാതെ പോയ ഈ കൊലപാതകങ്ങള്‍ എങ്കില്‍ ഇത്രയും വികസിച്ച  വിവരസാങ്കേതിക വിദ്യകളും കുറ്റാന്വേഷണ രീതികളും മാറിയിട്ടും. നാളിത് വരെയായും കുറ്റവാളികളെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല എന്നത് വിരല്‍ ചൂണ്ടുന്നത് തെളിയിക്കാതെ പോവുന്ന കേസുകളുടെ കൂട്ടത്തിലേക്ക് ജിഷയുടെ പേരും കൂടി എഴുതി ചേര്‍ക്കേണ്ടി വരുമോ എന്നതിലേക്കാണ്.

Sunday, April 24, 2016

ഈ ലോകത്തെ കുപ്പി ചില്ലുകള്‍!.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിറ്റായ പ്രിയദര്‍ശന്‍ സിനിമയിലെ ഒരു തമാശയുണ്ട്. എത്ര സത്യം പറഞ്ഞിട്ടും വിശ്വസിക്കാത്ത അമ്മയെ തെളിവ് കാട്ടി ശ്രീനിവാസന്‍ പറയുന്നു "അമ്മാമേ ഇത് ചക്കയല്ല". "അല്ല" "ഇത് മാങ്ങയല്ല " "അല്ല" എന്ന് തുടങ്ങുന്ന രംഗം.ഏതാണ്ടിതു പോലെയാണ്
ഇന്നത്തെ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്ന പല വാര്‍ത്തകളും ചിത്രങ്ങളും. വാര്‍ത്തയുടെ നിജസ്ഥിതി അറിയാതെ എടുത്തു ചാടുന്നതില്‍ മലയാളികള്‍ക്കുള്ള ആവേശം മറ്റാര്‍ക്കും കാണില്ല എന്ന് തോന്നും ഇതൊക്കെ കാണുമ്പോള്‍..ഇന്നും വാസ്ഥവം എന്താണെന്ന് അറിയാതെ പ്രചരിക്കുന്ന ചില വാര്‍ത്തകളുടെ സത്യാവസ്ഥ തേടി ഒരു ചെറിയ അന്വേഷണമാണ് ഈ കുറിപ്പ്.

Thursday, February 18, 2016

നടവഴിയിലെ നേരുകള്‍ !! ജീവിതാവസ്ഥകളുടെ ഒരു നേര്‍കാഴ്ച്ച !!.

കോഴിക്കോട് ഡി സി ബുക്സില്‍ വെച്ച് അവിചാരിതാമായിട്ടാണ് നടവഴിയിലെ നേരുകള്‍ കണ്ണിലുടക്കുന്നത്.എഴുത്തുകാരിയുടെ  പടം പുറം ചട്ടയില്‍ വലുതായി  കൊടുത്തുകൊണ്ട്  ഒരു നോവല്‍. ഒരു  കൌതുകത്തിനു വേണ്ടി  മാത്രം അതിന്റെ  ആദ്യ പേജുകള്‍ ഒന്ന്  മറിച്ചുനോക്കി .അവിടെയുമുണ്ടായിരുന്നു ഒരു പുതുമ .സ്വന്തം കൈപടയില്‍  ഇങ്ങിനെ കുറിച്ചിരിക്കുന്നു "എന്റെ ബാല്യം തെരുവിലായിരുന്നു,അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി എക്കാലത്തെക്കും തെരുവിലെ ബാല്യങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്" ഷെമി---- പിന്നെയൊന്നും നോക്കിയില്ല നോവല്‍ എങ്ങിനെയാണെങ്കിലും അതിന്റെ വരുമാനം ഒരു  നല്ല കാര്യത്തിന് വേണ്ടി യാണല്ലോ ചിലവഴിക്കാന്‍ പോവുന്നത്. അങ്ങിനെയാണ് നടവഴിയിലെ നേരുകളുമായി ഷെമിയോടൊപ്പം തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചത് .