Friday, November 24, 2017

മൂന്നു പേര്‍! നാല് രാജ്യങ്ങള്‍!, ആകാംക്ഷയോടെ എണ്‍പത് ദിനരാത്രങ്ങള്‍!അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരുനാഥന്‍ ,,ഒരാളെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ അവരുടെ കൂടെ യാത്ര പോയാല്‍ മതിയെന്നും പറയാറുണ്ട് ..
കഴിഞ്ഞ അവധിക്കാലത്ത്‌ ഇക്കായുടെ വീട്ടിലെ ബെഡ് റൂമില്‍, കട്ടിലിനടിയില്‍ ഒളിപ്പിച്ച കുറെ യാത്രാ സാമഗ്രികള്‍ കണ്ടപ്പോള്‍ തന്നെ അവനെന്തോ ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്ന് മനസ്സിലുണ്ടായിരുന്നു ,

Monday, June 5, 2017

സുബൈര്‍ മൌലവി!! നടക്കാതെ പോയ ചില സ്വപ്നങ്ങള്‍ !.

അകാലത്തില്‍ പൊലിഞ്ഞുപോയ ചില സൗഹൃദങ്ങളുണ്ട് . ഓര്‍മ്മയുടെ അകത്തളങ്ങളില്‍ ക്ലാവ് പിടിക്കാതെ കാലമെത്രയായാലും അതങ്ങ് കിടക്കും .പ്രവാസത്തിന്റെ തുടക്കം മുതലേ സുബൈര്‍ മൌലവിയെ അറിയാം. ന്യൂജന്‍ കാലത്തെ പ്രവാസത്തിലുള്ളവര്‍ക്ക് മൌലവിയുടെ പ്രവാസ ജീവിത കഥകളൊക്കെ "വെറും കെട്ടു കഥകളോ തള്ളലുകളോ യൊക്കെയാവാം ..അരച്ചാണ്‍ വയര്‍ നിറക്കാന്‍ മുണ്ട് മുറുക്കിയുടുത്തു ,പട്ടിണിയോട് യുദ്ധം ചെയ്യാന്‍ വരുതിക്കാലമായ എഴുപതു കളുടെ അന്ത്യ പാദത്തില്‍ പ്രവാസത്തിലെത്തിയത് ഒരു നിയോഗമായിരുന്നുല്ലെന്നിരിക്കാം.
ഒരൊഴിവ് വെള്ളിയാഴ്ചയുടെ പകലാദ്യത്തില്‍ കടലില്‍ അരക്കൊപ്പം വെള്ളത്തിലിറങ്ങി ചൂണ്ടയിടുന്ന മൌലവിയെ കരയില്‍ നിന്ന് കൌതുകത്തോടെ നോക്കിനിന്നതോര്‍മ്മയുണ്ട് ..
ആദ്യ സമാഗമത്തില്‍ തന്നെ വല്ലാത്തൊരു ആകര്‍ഷണിയത ആ മുഖപ്രസാദത്തില്‍ ഉണ്ടായിരുന്നു ..എനിക്ക് മാത്രമല്ല അത് തോന്നിയിട്ടുണ്ടാവുക,സുബൈര്‍ മൌലവിയെ ഒരിക്കലെങ്കിലും നേരിട്ട് കണ്ടവര്‍ക്ക് ആ നിഷ്കളങ്കമായ പുഞ്ചിരിയെ മറക്കാന്‍ കഴിയില്ല !!.

Thursday, June 1, 2017

ധര്‍മ്മ പുരാണം ലേറ്റസ്റ്റ് വേര്‍ഷന്‍ !.

ധര്‍മ്മ പുരാണം ലേറ്റസ്റ്റ് വേര്‍ഷന്‍ !.

ഹസ്തിനപുരത്തെ മഹാരാജാവിനു ട്വീറ്റാന്‍ മുട്ടി !!.
ഭായിയോം ബഹനോം !!. ആരെവിടെ എന്റെ ടാബ് കൊണ്ട് വരൂ !!..
പടച്ചറബ്ബേ എന്തോ പണി കിട്ടാന്‍ പോവുന്നുണ്ട് !!. പ്രൈവറ്റ് സിക്രട്ടറി തലയില്‍ ചൊറിഞ്ഞു കൊണ്ട് ടാബ് കൊണ്ട് വന്ന്‍
അക്കൌണ്ട് തുറന്നു, ടാബില്‍ കൈ വിരല്‍ കൊണ്ട് തലോടി ട്വീറ്റി !!..പ്യാരാ ദേശ് വാസിയോം ,,നാളെ മുതല്‍ ഹമാരാ രാജ്യത്തില്‍ പുതിയ അഞ്ഞൂറ് /ആയിരം നോട്ടു നഹീഹെ !!.
വിവരം കേട്ടു ആദ്യം ഞെട്ടിയത് സിക്രട്ടറി തന്നെയായിരുന്നു ..
മഹാരാജന്‍ !!..എന്ത് ഗുലുമാലാ ആപ്,ലോക് ഈ കര്‍ത്തുന്നത് ,ജനങ്ങള്‍ ബഹുത്ത് കഷ്ടപെടില്ലേ ? ..
കോട്ടില്‍ ഒളിപ്പിച്ച ഉള്ളിത്തോല്‍ ഒന്നു ഞെക്കി പിഴിഞ്ഞ് കണ്ണീര്‍ വരുത്തിയിട്ട് ദര്‍ബാര്‍ ഹാളില്‍ പോയി അവിടെ കൂടി നില്‍ക്കുന്ന മന്ത്രി പുംഗവന്മാരോടും നാട്ടുകാരോടും പറഞ്ഞു ,,
നിങ്ങള്‍ക്കറിയാമോ..ഈ രാജ്യത്തിന്‌ വേണ്ടി ഞാന്‍ എന്തൊക്കെയോ ത്യാഗം ചെയ്യാന്‍ പോവുന്നത് എന്ന് !!.. നിങ്ങള്‍ക്ക് വേണ്ടി പെട്രോള്‍ വില കൂട്ടി..അതിര്‍ത്തിയിലെ പട്ടാളക്കാരെ പട്ടിണിക്കിട്ട് ,,ന്റെ മാതാവിന്റെ ഇറച്ചി തിന്നവനെ അടിച്ചു കൊന്നു ...ഭരണപരിഷ്കാരങ്ങള്‍ എല്ലാം ചെയ്തത് ആര്‍ക്ക് വേണ്ടിയാണ് ? എന്റെ പ്യാര ദേശവാസികളായ നിങ്ങള്‍ക്ക് വേണ്ടി !!..എന്നിട്ടും നിങ്ങളെന്നെ ......വാക്കുകള്‍ മുഴുമിപ്പിക്കാതെ അദ്ദേഹം പൊട്ടിക്കരഞ്ഞു !!.
മഹാരാജന്‍ അയ്യേ ഇതെന്താ കൊച്ചു കുട്ടികളെപോലെ !!അതൊക്കെ പിന്നെ ഞങ്ങള്‍ക്കറിയില്ലേ നിങ്ങ നിഷ്കൂ ആന്നെന്നു !!! ഗൊച്ചു ഗള്ളാ..സോറി ഗൊച്ചു മഹാരാജാവേ !!.

Sunday, February 12, 2017

വിദേശത്ത് പാസ്പോര്‍ട്ട്‌ പുതുക്കാന്‍ RENEW YOUR PASSPORTS


വിദേശത്ത്
പാസ്പോര്‍ട്ട്‌ പുതുക്കാന്‍ എന്താണ് ചെയ്യേണ്ടത് ? എന്തൊക്കെ രേഖകള്‍ ഹാജരാക്കണം ?
പലരും ചോദിക്കുന്ന സംശയത്തിന് ഒരു മറുപടി!!.
പാസ്പോര്‍ട്ട് പുതുക്കാന്‍
---------------------------------
1) പാസ്പോര്‍ട്ട് കോപ്പി
2) ഇഖാമ കോപ്പി
3) പുതുക്കേണ്ട പാസ്പോര്‍ട്ട്
4) ഇന്ത്യയില്‍ നിന്നാണ് പാസ്പോര്‍ട്ട് നല്‍കിയത് എങ്കില്‍ 5 കോപ്പി ഫോട്ടോ
5) വിദേശത്തു നിന്നാണ് എങ്കില്‍ 3 കോപ്പി ഫോട്ടോ
6) ഫോട്ടോകള്‍ വെളുത്ത ബേഗ്രൌണ്ട് ആയിരിക്കണം .
7) ഫോട്ടോ വലിപ്പം 3:3.5 cm x3.5 cm ഉള്ളതായിരിക്കണം.
8) പാസ്പോര്‍ട്ട് പുതുക്കാന്‍ 334 റിയാല്‍ ജിദ്ദക്ക് പുറത്തും, ജിദ്ദയില്‍ നേരിട്ട് സമര്‍പ്പിക്കുകയാണങ്കില്‍ 304 റിയാലുമാണ് ഫീസ്‌.
9) പാസ്പോര്‍ട്ട്‌ പുതുക്കാന്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക.
10) നേരിട്ട് ഹാജരാവാതെ മറ്റുള്ള രീതിയില്‍ പുതുക്കാന്‍ ശ്രമിക്കരുത്. അത് നിയമ വിരുദ്ധവും പിടിക്കപ്പെട്ടാല്‍ നിയമ നടപടികളും ശിക്ഷയും അനുഭവിക്കേണ്ടി വരും. പുതുക്കിതരാം എന്ന് പറഞ്ഞു അമിത പണം ഈടാക്കി ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കുക.
11) അപേക്ഷാ ഫോം http://cgijeddah.mkcl.org/Content.aspx?ID=732&PID=684 എന്ന സൈറ്റില്‍ സൌജന്യമായി ഡൌന്‍ലോഡ് ചെയ്യാം. ഇരു പേജുകളും ഒരു പേപ്പറിന്‍റെ ഇരുവശവുമായി പൂരിപ്പിക്കുക.

12) പാസ്പോര്‍ട്ട് പുതുക്കേണ്ടേ ഫോം നമ്പര്‍ 1.

Saturday, February 4, 2017

ഫിഫ.മാന്ത്രിക മലയിലെ മായാവിസ്മയങ്ങള്‍.

വിനോദ സഞ്ചാരമല്ല ..ഫിഫയിലെ സാധാരണ ജീവിതം .
മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത് .
ഫുട്ബോളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന "ഫിഫ"യെന്ന പദം ഒരു നൊമ്പരമായി മാറിയത്‌ തികച്ചും അവിചാരിതമായിരുന്നു.സൌദി അറേബ്യയില്‍ നിരോധനമുള്ള "ഗാത്ത്"എന്ന ലഹരി ഇല കടത്തിയതുമായി ബന്ധപെട്ട കേസില്‍ വിധി കാത്തു കിടക്കുന്ന പ്രവാസിക്ക് നിയമസഹായത്തിനായി ഒരിക്കല്‍ ജയിലില്‍ പോവേണ്ടി വന്നു. പ്രവാസത്തിലെ ചതിക്കുഴികളെ  മനസ്സിലാക്കാതെ ഗാത്ത് കടത്തിയ കേസില്‍ അറസ്റ്റിലായതായിരുന്നു അയാള്‍.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗദിയിലെത്തിയ ആ നിര്‍ഭാഗ്യവാന്‍ സൌദി അറേബ്യയിലെ യമനുമായി അതിര്‍ത്തി പങ്കിടുന്ന ജസാനില്‍ നിന്നും ജിദ്ദയിലേക്ക് പോവുന്ന ട്രക്കിലെ ഡ്രൈവറായിരന്നു. ജസാനിലെ ജയിലുകളില്‍ എളുപ്പത്തില്‍ പണക്കാരാനാവാന്‍ മോഹിച്ചോ ചതിയില്‍ കുടുങ്ങിയോ ഇങ്ങിനെ വിധി കാത്തു കിടക്കുന്ന നിരവധി പേരുണ്ട്.നിരോധിത ലഹരിയായ ഗാത്ത് കൃഷി ചെയ്യാന്‍ അനുമതിയുള്ള സൌദിഅറേബ്യയിലെ ഏക പ്രദേശമാണ് "ഫിഫ" 

Sunday, January 29, 2017

സരിതാ നായര്‍ ടു ലക്ഷ്മി നായര്‍.

 സോഷ്യല്‍ മീഡിയകള്‍ എന്തെങ്കിലുമൊന്നു ആഘോഷിക്കണമെങ്കില്‍ രണ്ട് മൂന്ന് കാരണങ്ങള്‍ ഉണ്ടാവും .സെലിബ്രിറ്റികളെ കുറിച്ച് പറയാനും പ്രതികരിക്കാനും ഞാനടക്കമുള്ള മലയാളികളെ കഴിഞ്ഞേ ലോകത്തില്‍ ആരുമുള്ളു..സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മറിയ ഷറപ്പോവയുടെ ഫെസ്ബുക്ക് സ്റ്റാറ്റസില്‍ പച്ച മലയാളത്തില്‍ സച്ചിനെ പരിചയപ്പെടുത്തുന്നതിലും ,പാകിസ്ഥാന്‍ പട്ടാള മേധാവിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ന്യൂ ജനറെഷന്‍" E"മിസൈല് വാക്കുകള്‍ കൊണ്ട് കൊന്നു കൊലവിളിച്ചതും ,ഞാനും ഞാനുമെന്റെയാളും ആ നാല്പതുപേരുമായിരുന്നല്ലോ ..