വിദേശത്ത് പാസ്പോര്‍ട്ട്‌ പുതുക്കാന്‍ RENEW YOUR PASSPORTS


വിദേശത്ത്
പാസ്പോര്‍ട്ട്‌ പുതുക്കാന്‍ എന്താണ് ചെയ്യേണ്ടത് ? എന്തൊക്കെ രേഖകള്‍ ഹാജരാക്കണം ?
പലരും ചോദിക്കുന്ന സംശയത്തിന് ഒരു മറുപടി!!.
പാസ്പോര്‍ട്ട് പുതുക്കാന്‍
---------------------------------
1) പാസ്പോര്‍ട്ട് കോപ്പി
2) ഇഖാമ കോപ്പി
3) പുതുക്കേണ്ട പാസ്പോര്‍ട്ട്
4) ഇന്ത്യയില്‍ നിന്നാണ് പാസ്പോര്‍ട്ട് നല്‍കിയത് എങ്കില്‍ 5 കോപ്പി ഫോട്ടോ
5) വിദേശത്തു നിന്നാണ് എങ്കില്‍ 3 കോപ്പി ഫോട്ടോ
6) ഫോട്ടോകള്‍ വെളുത്ത ബേഗ്രൌണ്ട് ആയിരിക്കണം .
7) ഫോട്ടോ വലിപ്പം 3:3.5 cm x3.5 cm ഉള്ളതായിരിക്കണം.
8) പാസ്പോര്‍ട്ട് പുതുക്കാന്‍ 334 റിയാല്‍ ജിദ്ദക്ക് പുറത്തും, ജിദ്ദയില്‍ നേരിട്ട് സമര്‍പ്പിക്കുകയാണങ്കില്‍ 304 റിയാലുമാണ് ഫീസ്‌.
9) പാസ്പോര്‍ട്ട്‌ പുതുക്കാന്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക.
10) നേരിട്ട് ഹാജരാവാതെ മറ്റുള്ള രീതിയില്‍ പുതുക്കാന്‍ ശ്രമിക്കരുത്. അത് നിയമ വിരുദ്ധവും പിടിക്കപ്പെട്ടാല്‍ നിയമ നടപടികളും ശിക്ഷയും അനുഭവിക്കേണ്ടി വരും. പുതുക്കിതരാം എന്ന് പറഞ്ഞു അമിത പണം ഈടാക്കി ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കുക.
11) അപേക്ഷാ ഫോം http://cgijeddah.mkcl.org/Content.aspx?ID=732&PID=684 എന്ന സൈറ്റില്‍ സൌജന്യമായി ഡൌന്‍ലോഡ് ചെയ്യാം. ഇരു പേജുകളും ഒരു പേപ്പറിന്‍റെ ഇരുവശവുമായി പൂരിപ്പിക്കുക.

12) പാസ്പോര്‍ട്ട് പുതുക്കേണ്ടേ ഫോം നമ്പര്‍ 1.


വിദേശത്തുള്ള കുട്ടികളുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ .
-------------------------------------------------
പാസ്പോര്‍ട്ട് കോപ്പി
പാസ്പോര്‍ട്ട് (കുട്ടിയുടെ )
ഇഖാമ കോപ്പി
മാതാവിന്റെയും പിതാവിന്റെ യും പാസ്പോര്‍ട്ട്+ഇഖാമ കോപ്പി .
ശേഷം ഫോം നമ്പര്‍ 1 പൂരിപ്പിച്ച് കുട്ടിയെ സഹിതം ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അപേക്ഷ സമര്‍പ്പിക്കുക .
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് നാട്ടില്‍ പാസ്പോര്‍ട്ട് എടുക്കാന്‍
-----------------------------------------------------
1) ഫോം നമ്പര്‍ 17 പൂരിപ്പിക്കുക
2) കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി.
3) മാതാപിതാക്കളുടെ പാസ്പോര്‍ട്ട് കോപ്പി
4) അപേക്ഷ ഫീ 63
മുക്ത്യാര്‍ അറ്റസ്റ്റ് ചെയ്യാന്‍
-----------------------------------------
1)പ്രസ്തുത രേഖയുടെ എല്ലാ പേജിലും ഫോട്ടോ പതിക്കുക
2)രേഖയുടെ ഫോട്ടോ സ്റ്റാറ്റ് കോപ്പികളിലും ഫോട്ടോ പതിക്കുക .
ഇന്ത്യക്ക് പുറത്തു ജനിച്ച കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് എടുക്കാന്‍.
---------------------------------------------------------
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്..അറബിക്
അതിന്‍റെ തര്‍ജ്ജമ.
എംബസ്സി ഇന്റര്‍നെറ്റ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
ആവശ്യമുള്ള രേഖകള്‍ അപ്ലോഡ് ചെയ്യുക.
മാതാവിന്റെയും പിതാവിന്റെ യും പാസ്പോര്‍ട്ട്+ഇഖാമ കോപ്പി .
ശേഷം ഫോം നമ്പര്‍ 1 പൂരിപ്പിച്ച് കുട്ടിയെ സഹിതം ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുക.
പാസ്പോര്‍ട്ട് നഷ്ടപെട്ടാല്‍ എന്ത് ചെയ്യണം ?
--------------------------------------------------------
നഷ്ടപെട്ട വിവരം അറബിക് പത്രങ്ങളില്‍ പരസ്യം നല്‍കുക./
അതുമായി ജവാസാത്ത് ഡിപ്പാര്‍ട്ട്മെന്റ്നേ ബന്ധപ്പെടുക.
അവിടെ നിന്നും കമ്പ്യൂട്ടര്‍ പ്രിന്റും, ഇന്ത്യന്‍ എമ്പസ്സിയിലേക്കുള്ള കത്തും,വാങ്ങുക.
എല്ലാത്തിന്‍റെയും ഇംഗ്ലീഷ് പരിഭാഷയുമായി എമ്പസിയെ സമീപിക്കുക.

@ഫൈസല്‍ ബാബു#

8 comments:

  1. ഒരുപാട്‌ ആളുകൾക്ക്‌ ഉപകാരമാവുന്ന ഒരു വിശ്ദീകരണമാണ്‌ പാസ്പോർട്ട്‌ പുതുക്കുന്നതുമായി ബന്ദപ്പെട്ട്‌ നിങ്ങൾ തയ്യാറാക്കിയത്‌..,, thank you faizalka 💐💐💐

    ReplyDelete
  2. ബഹ്റീനിൽ ഒരു പ്രൈവറ്റ് സ്ഥാപനത്തെയാണ് ഇന്ത്യാ ഗവ. ഏൽപ്പിച്ചിരിക്കുന്നത്. എംബസ്സി വഴിയുളള ഈ പുതുക്കൽ പരിപാടി അവിടെയുണ്ടായിരുന്നില്ല.

    ഞാനെന്റെ പാസ്പ്പോർട്ടിലെ നാട്ടിലെ അഡ്രസ്സ് മാറ്റിയത് അവർ വഴിയാണ്. പറഞ്ഞ സമയത്തിനു തന്നെ കിട്ടി.

    നാട്ടിൽ വച്ചായിരുന്നെങ്കിൽ അഡ്രസ്സ് മാറ്റം വലിയ ബുദ്ധിമുട്ടായിരുന്നേനെ. കാരണം, നാട്ടിലെ മേൽവിലാസങ്ങളൊക്കെ എപ്പഴോ ഒക്കെ ക്വാൻസലായിരുന്നു. ആധാർ കാർഡില്ല, വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല, റേഷൻ കാർഡിൽ നിന്നും പണ്ടേവെട്ടിയിരുന്നു. പാസ്പ്പോർട്ട് അഡ്രസ്സിൽ ഞാൻ താമസക്കാരനുമല്ല. അങ്ങനെയാണ് നാട്ടിൽ ഞാൻ താമസിക്കുന്ന വീട്ടിലെ അഡ്രസ്സ് ചേർക്കാൻ ശ്രമം നടത്തിയത്. നാട്ടിൽ വന്നാൽ പെട്ടെന്നൊന്നും നടത്താൻ കഴിയാത്ത കാര്യം ബഹ്റീനിൽ വച്ച് ഒറ്റയടിക്ക് നടത്തി, ഞാനെന്റെ വീട്ടിലെ താമസക്കാരനായത്.

    ReplyDelete
  3. വിദേശങ്ങളിൽ ഇത്തരം കാര്യങ്ങളെല്ലാം
    കമ്മീഷൻ അടിസ്ഥാനത്തിൽ ഏജൻസികൾ
    ചെയ്യുന്നത് കൊണ്ട് ഇപ്പോൾ ജോലിയും കളഞ്ഞു
    ഇതിനു വാരി നിൽക്കെന്ൻ ആവശ്യമില്ലെങ്കിലും പലർക്കും
    ഉപകാരപ്രദമാകുന്ന ഒരു കുറിപ്പായി ഇത് മാറും ...
    അഭിനന്ദനങ്ങൾ ഭായ്

    ReplyDelete
  4. ഏവര്‍ക്കും ഉപകാരപ്പെടുന്ന വിവരണം.
    ഞാനീക്കുറിപ്പ് fbയിലൂടെ പങ്കിടുന്നു...
    ആശംസകള്‍

    ReplyDelete
  5. ഇങ്ങനെയൊരു കുറിപ്പ് ബ്ലോഗിലൂടെ പറഞ്ഞത് ഒരുപാടുപേർക്ക് ഉപകാരപ്രദമാകും എന്നതിൽ സംശയം ഇല്ല. ഈ നല്ല ശ്രമത്തിന്‌ ആശംസകൾ ഫൈസൽ.

    ReplyDelete
  6. ഉപകാരപ്രദമായ വിവരങ്ങള്‍...

    ReplyDelete
  7. https://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354&sfnsn=mo&extid=a

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.